ബോളിവുഡ് സംവിധയകാൻ സജ്ഞയ് ലീല ബൻസാലിയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. മുംബൈയിലെ സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിലെത്തിയാണ് അല്ലു അർജുൻ സംവിധായകനെ സന്ദർശിച്ചത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനിമാപ്രേമികൾ ആവേശത്തിലായിരിക്കുകയാണ്.
ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം എന്തെന്ന് വ്യക്തമല്ല. എങ്കിലും സഞ്ജയ് ലീല ബൻസാലി – അല്ലു അർജുൻ കൂട്ടുകെട്ടിൽ സിനിമ വരുമോ എന്നതിന്റെ ആകാംഷയിലാണ് ആരാധകർ.