ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയതിനെത്തുടർന്ന് ജി എസ് ടി അടയ്ക്കാനുള്ള സമയപരിധി നീട്ടി. ഡിസംബറിലെ ജിഎസ്ടി ആര്1 ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 13 വരെയാണ് നീട്ടിയത്.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ക്യുആര്‍എംപി സ്കീം പ്രകാരം മൂന്ന്മാസ പേയ്മെന്റ് തെരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് ജനുവരി 15 ആയിരിക്കും അവസാന തീയ്യതി. നേരത്തെ ഇത് ജനുവരി 11, 13 തിയതികളായിരുന്നു. ഡിസംബറിലെ ജിഎസ്ടി ആര് 3 ബി ഫയല്‍ ചെയ്ത് ജിഎസ്ടി അടയ്ക്കുന്നതിനുള്ള അവസാന തീയതി നിലവിലുള്ള തീയതിയായ ജനുവരി 20 ല്‍ നിന്ന് 22 ലേക്ക് നീട്ടിയിട്ടുണ്ട്. ജിഎസ്ടി ത്രൈമാസമായി അടക്കുന്ന നികുതിദായകര്‍ക്ക്, ബിസിനസിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള രജിസ്ട്രേഷന് അനുസരിച്ച് അവസാന തീയതി 24 വരെയും 26 വരെയും നീട്ടിയിട്ടുണ്ട്.
രാജ്യവ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയതോടെ പോര്‍ട്ടല്‍ വഴി നികുതി അടക്കാനാകുന്നില്ലെന്ന വ്യാപാരികളുടെ പരാതിയെ തുടർന്ന് സമയ പരിധി രണ്ട് ദിവസം കൂടി നീട്ടിയാതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് വിജ്ഞാപനമിറക്കി. ജിഎസ്ടി പോര്‍ട്ടലില്‍ നിലവില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.