കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് സൗഹ്യദ സംഭാഷണം നടത്തി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. റഷ്യക്ക് എതിരെ പോരാടാന്‍ പിന്തുണ നല്‍കിയതിനാണ് സെലെന്‍സ്കി നന്ദി അറിയിച്ചത്.
ഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. റഷ്യയുടെ ഡ്രോണ്‍ ആക്രമണം, മിസൈല്‍ ആക്രമണം എന്നിവയില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രെയ്ന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച ചെയ്തു.
കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ അപകടത്തില്‍ സെലെന്‍സ്കി അനുശോചനവും അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്ക് സുപ്രധാനമാണെന്നും സെലെന്‍സ്കി പറഞ്ഞു.
ജനുവരി 15ന് അമേരിക്കന്‍ സമയം രാത്രി 8 മണിക്ക് ബൈഡന് വിടവാങ്ങല്‍ പ്രസംഗം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുന്‍പാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വിടവാങ്ങല്‍.