മലയാളം സിനിമയെ സംബന്ധിച്ച് 2024 എന്നത് ഒരു സ്വർണ്ണകാലമായിരുന്നു .ഒട്ടനവധി നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും നേടിയ ഒരുപാട് ചിത്രങ്ങളാണ് പോയവർഷം നമ്മുക് ഉണ്ടായത്. യുവതാരങ്ങളെ സംബന്ധിച്ച് അവർക്കും നല്ല ഒരു വർഷമായിരുന്നു അത് . ആസിഫ് അലിയും ആക്കുട്ടത്തിൽ ഉണ്ടായിരുന്നു. പ്രേക്ഷകരെ നിരാശപെടുത്താത്ത ഈ ഒട്ടനവധി വേഷങ്ങള്‍ ആസിഫലിക്കു ലഭിച്ചു.ഇപ്പോഴിതാ പുതുവര്‍ഷത്തിലും വിജയത്തുടര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് അദ്ദേഹം. രേഖാചിത്രമെന്ന പുതിയ റിലീസിന് ലഭിക്കുന്ന പ്രേക്ഷകപ്രതികരണം അത്തരത്തിലാണ്. ആസിഫ് അലിയെ കൂടാതെ ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനശ്വര രാജനാണ് .
മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്റേത്. മികച്ച ഓപണിംഗുമായി പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ദിനത്തില്‍ ലഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റത് 1.13 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ശനിയാഴ്ചയായ ഇന്ന് മണിക്കൂറില്‍ എണ്ണായിരത്തിലേറെ ടിക്കറ്റുകളുമായി കുതിക്കുകയാണ് വില്‍പ്പന. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണ് ഇത്. നോജ് കെ ജയന്, സറിന് ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന് സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി താരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയാണ് രേഖാചിത്രം.