തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷന്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് പത്തനംതിട്ട എസ്.പിയോട് വനിത കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു.
അഞ്ചുകൊല്ലത്തിനിടെ അറുപതിലധികം പേര് പീഡിപ്പിച്ചുവെന്നും 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി.
കെ. അനന്തു, വി.കെ. വിനീത്, അച്ചു ആനന്ദ്, എസ്. സുധി എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ വിവാഹിതനായ ഒരാളും ഞായറാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട വ്യക്തിയുമുണ്ട് ഇവരില്‍ ഉൾപ്പെടുന്നു. മല്ലശ്ശേരി, പത്തനംതിട്ട, വെട്ടിപ്രം, കുലശേഖരപതി മേഖലകളില്‍നിന്നുള്ളവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഷംനാദ് അഫ്സല്, സഹോദരന് ആഷിഖ്, അഭിനവ്, നിധിന് പ്രസാദ്, കാര്‍ത്തിക്, അപ്പു, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.