നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മൂന്നാമത്തെ സീരീസ് ആയി മാറി സ്ക്വിഡ് ഗെയിം 2 . ഒരൊറ്റ സീസണ് കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഈ കൊറിയന്‍ സീരീസിന് സാധിച്ചിരുന്നു. കൂടാതെ സിരീസിൽ ഉപയോഗിച്ചിരുന്ന ഗെയിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗമാണ് നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒന്നാമത്തെ സീരീസ്.
265 മില്യണ്‍ ആളുകളാണ് ആദ്യ ഭാഗം കണ്ടത്. രണ്ടാം ഭാഗം കണ്ടത്ത് 152.5 മില്യണ്‍ ആളുകളാണ്.ന്റെ മൂന്നാമത്തെ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്ക്വിഡ് ഗെയിം ആരാധകര്‍.അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ മിസ്റ്ററി കോമഡി സീരീസായ വെനസ്ഡേയാണ് നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ സീരീസ് ആയി മാറിയത്. 254 മില്യണ്‍ ആളുകളാണ് ഈ സീരിസിന്റെ കാഴ്ചക്കാർ