നെൽസൺ സിനിമകളുടെ അന്നൗൺസ്മെന്റ് വിഡിയോകൾക്ക് സിനിമയേക്കാൾ ആരാധകരാണ് ഉള്ളത്. നെൽസണും അനിരുദും പിന്നെ സിനിമയിലെ നായകനും കൂടി ചേർന്നുള്ള അന്നൗൺസ്മെന്റ് വിഡിയോകൾക്ക് പൊതുവെ കാഴ്ചക്കാർ ഏറെയാണ്. ഇതുവരെ വന്ന ശിവകാർത്തികേയൻ- അനിരുദ്- നെൽസൺ കോംബോയിലുള്ള അന്നൗൺസ്മെന്റ് വീഡിയോകളാണ് ആരാധകർക്ക് ഏറെ പ്രിയം.
ദാ അതുപോലൊരു അന്നൗൺസ്മെന്റ് വീഡിയോ ആയി നെൽസണും അനിയും വീണ്ടും എത്തിയിരിക്കുന്നു. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ജയിലറിന്റെ രണ്ടാം വരവാണ് ഇത്തവണ അന്നൗൺസ്മെന്റിലൂടെ അറിയിച്ചിരിക്കുന്നത്.
2023 ലെ വമ്പൻ ഹിറ്റായിരുന്നു രജനികാന്ത് നായകനായി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ. പരാജയ ചിത്രമായ വിജയുടെ ബീസ്റ്റിന് ശേഷം നെല്‍സന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍.