തമിഴകത്തിന്റെ പ്രിയതാരം സൂര്യ നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് റെട്രോ. മെയ് ഒന്നിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്. ഏകദേശം 80 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്.
പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുക. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.