മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ബറോസ്.’ ഉടൻ ഓടിടിയിൽ . ‘ 3ഡിയിൽ ഒരുക്കിയ സിനിമ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാലിൻറെ ആദ്യ സംവിധാനം ആയതു കൊണ്ടും അദ്ദേഹത്തിന്റെ ഒരു വേറിട്ട ഗെറ്റപ്പും പ്രേക്ഷക്കാരിലും ആരാധക്കാരിലും ഒരേ പോലെ ആവേശം പകർന്നെങ്കിലും ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ വലിയ പ്രതികരണം നേടാനായിരുന്നില്ല .
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്.ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം വിദേശ താരങ്ങളും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലുണ്ടായിരുന്നു . ഇപ്പോഴിതാ ചിത്രം ഓ ടി ടി യിലേക്ക് എത്തുകയാണെന്ന വാർത്തയാണ് വന്നിരിക്കുന്നത്. ഡിസ്നിപ്ലസ് ഹോട് സ്റ്റാറിലൂടെയാണ് ബറോസ് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.