തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടം നടന്ന ശേഷം ഇയാൾ ഓടി രക്ഷപെട്ടിരുന്നു.
അതേസമയം അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കാവല്ലൂർ സ്വദേശിനി ദാസിനി(61)യാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.20 നാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ബസ്സിൽ ഉണ്ടായിരുന്ന ആളുകൾ പറഞ്ഞത്.