ലിയനാർഡോ ഡിക്കാപ്രിയോയും സംവിധായകൻ മാർട്ടിൻ സ്കോർസേസിയും വീണ്ടും ഒന്നിക്കുന്നു. കില്ലേഴ്സ് ഓഫ് ഫ്ളവർ മൂണിനും മുൻപ് ഇരുവരും ചേർന്ന് പ്രവർത്തിച്ച വോൾഫ് ഓഫ് വോൾസ്ട്രീറ്റ്, ഷട്ടർ ഐലൻഡ്, ദി ഡിപ്പാർട്ടഡ്, ദി ഏവിയേറ്റർ, ഗാംഗ്സ് ഓഫ് ന്യൂയോർക്ക് എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇനി വരാനാണ് ഇരിക്കുന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.
എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി വൈറ്റ് സിറ്റീസ് എന്ന ബെസ്റ്റ് സെല്ലിങ് നോവലിന്റെ സിനിമാറ്റിക് അഡാപ്റ്റേഷനിലാണ് ഇരുവരും ചേർന്ന് പ്രവർത്തിക്കുന്നത്.1893 ലെ ചികാഗോ ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് കേന്ദ്ര കഥാപാത്രങ്ങളുടെ പരസ്പര പൂരിതമായ വിധിയുടെ കഥയായിരുന്നു നോവലിന്റെ പ്രമേയം. ട്രൂ ക്രൈം – നോൺ ഫിക്ഷൻ ജേർണർ ആണ് ദി ഡെവിൾ ഇൻ ദി വൈറ്റ് സിറ്റീസ് .