ലണ്ടന്‍: ശക്തമായ കൊടുക്കാറ്റായ ഇയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്കോട്ട്ലന്‍ഡിലും അയര്‍ലാന്‍ഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇയോവിന്‍ സ്കോട്ട്ലാന്‍ഡിലും അയര്‍ലാന്‍ഡിലും വന്‍ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊടുങ്കാറ്റ് കണക്കിലെടുത്ത് 4.5 ദശലക്ഷം ആളുകള്‍ക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുന്നതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അപകടയായ കാലാവസ്ഥയെ തുടര്‍ന്ന് ബസ്, ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വെച്ചിട്ടുണ്ട്. സ്കോട്ട്ലന്‍ഡിലെ ബഹുഭൂരിപക്ഷം സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.