റെക്കോഡുകള്ക്കൊടുവില് സ്വര്‍ണവിലയില്‍ അനക്കമില്ല. ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമെന്ന നിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,230 രൂപയില്‍ തന്നെയാണ്. വെള്ളിവില 99 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങാന്‍ പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും ചേര്‍ന്നാല്‍ ഏകദേശം 65,419 രൂപ വേണം. ഓരോ ജ്വല്ലറിയിലും നിരക്കില്‍ അല്പം വ്യത്യാസം വന്നേക്കാം. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വർണത്തിന് താരതമ്യേന ഡിമാൻഡ് വർധിക്കാറുണ്ട്. ആഗോളതലത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ സജീവമല്ലാതിരുന്നിട്ടും ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായത് വില ഉയരാൻ കാരണമായിട്ടുണ്ട്.