ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ പ്രാദേശിക നേതാവിന് ദാരുണാന്ത്യം. ഗൂഡല്ലൂരിലെ പ്രദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ജംഷീദിനെയാണ് (37) കാട്ടാന കുത്തിക്കൊന്നത്. ഗൂഡല്ലൂര്‍ ദേവര്‍ഷോല മൂന്നാം നമ്പറില്‍ ഇന്നലെ അര്‍ധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്.
വാളയാറില്‍ ഇന്ന് പുലര്‍ച്ചെ കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റിരുന്നു. വാളയാര്‍ സ്വദേശി വിജയനാണ് പരിക്കേറ്റത്. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെ വിജയന് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. വിജയന്റെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്.