മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയെയുടെ മരണത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനിടെ സ്ഥലത്തെത്താതെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത് പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
താന്‍ ശ്രദ്ധിക്കണമായിരുന്നു എന്നും വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പരിപാടിയിലാണ് മന്ത്രി ഹിന്ദിഗാനം ആലപിച്ചത് . നടന് ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പാട്ട്.