കോട്ടയം: എൻഡിഎ മുന്നണി വിടണമെന്ന ആവശ്യം ശക്തമാക്കി ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പിൽ പ്രമേയം പാസ്സാക്കി. പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ നടന്ന ജില്ലാ നേതൃ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.
ബിഡിജെസിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബിജെപിയുമായും എൻഡിഎയുമായിട്ടുള്ള സഖ്യം അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യം.