15 മാസത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത് 382 പാലസ്തീൻ ഫുട്ബോൾ താരങ്ങളെയെന്ന് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ .
“നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കിടെ രക്തസാക്ഷികളായ പാലസ്തീൻ അത്ലറ്റുകളുടെയും സ്കൗട്ടുകളുടെയും എണ്ണം 382 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 724 ആയി ഉയർന്നു.” പിഎഫ്എ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.കൊല്ലപ്പെട്ടവരിൽ 96 പേർ കുട്ടികളും 286 പേർ യുവാക്കളുമാണ്.
കൂടാതെ ബോംബാക്രമണത്തിൽ ഫുട്ബോളിനായി സമർപ്പിച്ച 147 ഉൾപ്പെടെ 287 കായിക സൗകര്യങ്ങൾ നശിച്ചു. അതിൽ 134 എണ്ണം ഗാസയിലാണെന്നും ബാക്കിയുള്ളവ വെസ്റ്റ് ബാങ്കിലാണെന്നും പിഎഫ്എ അറിയിച്ചു. 2013 ലും 2014 ലും രണ്ട് തവണ ദേശീയ പുരുഷ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യ സന്ദർശിച്ച ശക്തമായ ഒരു ഫുട്ബോൾ ടീം പാലസ്തീനുണ്ടായിരുന്നു. ലോക റാങ്കിങ്ങിൽ പലസ്തീൻ 101-ാം സ്ഥാനത്താണ്. പുരുഷ ഫുട്ബോളിൽ ഇന്ത്യ നിലവിൽ 126-ാം സ്ഥാനത്താണ്.