കുംഭമേളയില്‍ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ബിജെപി സര്‍ക്കാര്‍ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്നും സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ആളുകള്‍ക്ക് ടോയ്ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല മാത്രമല്ല വിഐപികള്‍ക്ക് വരാന്‍ റോഡ് വണ്‍വേ ആക്കുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാധാരണ ജനങ്ങളാണ്. അതിനാല്‍ സര്‍ക്കാര്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കണം കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പത്തിലധികം പേര് മരിച്ച സംഭവത്തിലാണ് അഖിലേഷ് യാദവ് രോക്ഷ വിമർശനം നടത്തിയത്.