വിദേശ സഹായങ്ങൾ മരവിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചു.കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലും പ്രതിസന്ധിയുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ സാമ്പത്തികം ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികൾ നിലച്ചുവെന്ന് റിപ്പോർട്ടുക്കൾ ഉണ്ട്.
യുഎസ് നല്കുന്ന വിദേശ സാമ്പത്തികസഹായങ്ങൾ 90 ദിവസത്തേക്ക് നിർത്തിവയ്ക്കാനാണ് ട്രംപ് നൽകിയിരിക്കുന്ന നിർദേശം.കഴിഞ്ഞ ദിവസം ബംഗ്ലാദേശിനും സമാനമായ നടപടി ട്രംപ് സ്വീകരിച്ചിരുന്നു. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത്.