കോട്ടയം: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി.
‘കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇ പിയുടെ ആത്മകഥയുടെ ഭാഗങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. അതേസമയം തെരഞ്ഞെടുപ്പ് ദിവസം പുസ്തകം ചോര്‍ത്തിയത് പിന്നിലെ കാരണവും, ആരാണ് അതിന് നിര്‍ദേശം നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.