തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണത്തിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ മിഹിർ അഹമ്മദിന്റെ മരണത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കേണ്ടത് അനിവാര്യമായി മാറീയിരിക്കുകയാണെന്നും,മിഹിറിന്റെ അമ്മ രചനയുടെ കത്ത് അതീവ ഗൗരവം ഉള്ളതാണെന്നും പോലിസ് മേധാവിക്ക് നൽകിയ കത്തിൽ പറയുന്നു.
15 കാരനായ മിഹർ സ്കൂളിൽനിന്ന് വർണ വിവേചനവും ക്രൂരമർദ്ദനവും നേരിട്ടെന്ന് കത്തിലൂടെ അമ്മ പറഞ്ഞു വെക്കുന്നത്. ടോയ്ലെറ്റിൽ തലയിട്ട് ഫ്ലെഷ് ചെയ്തെന്നും വെള്ളക്കാരൻ എന്ന് പരിഹസിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉൾക്കൊള്ളാനാവുന്നതല്ല.സാംസ്കാരിക കേരളത്തിന് അപമാനകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൂടാ. ആയതിനാൽ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാവാശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അലോഷ്യസ് സേവ്യർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം മാഹിറിൻ്റെ കുടുംബം നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തിന് പൂർണ്ണ പിന്തുണ അറിയിക്കുന്നതായും കെ.എസ്.യു.സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.