ബജറ്റ് ദിനവും സ്വർണവിപണി മുന്നോട്ട്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ വിലയും തുടര്‍ച്ചയായി ഉയരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6395 രൂപയിലെത്തി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 101 രൂപ നിരക്കില്‍ വ്യാപാരം തുടരുന്നു.
അതേസമയം അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സ്വര്‍ണ ഔണ്‍സിന് 2800 ഡോളര്‍ കടന്നു. പവന് 2025 തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 4500 രൂപയിലേറെ മാസം അവസാനിക്കുമ്പോൾ കൂടിയിട്ടുണ്ട്. ജനുവരി ഒന്നിന് 57,200 രൂപയ്ക്കാണ് ഒരു പവൻ സ്വർണം ലഭിച്ചിരുന്നത്.