തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കാന്‍ തീരുമാനം. വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്കി. ഫെബ്രുവരി 1 മുതല്‍ 28 വരെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
സേവനങ്ങള്‍ക്കുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആധാര്‍ ഉപാധിയാക്കുകയും ആധാര്‍ ലിങ് ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി എത്തുമെന്നതുമാണ് പ്രത്യേകത. ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇ-സേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ആര് ടി ഒ-ജോയന്റ് ആര് ടി ഒ ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകള് ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.