ഡൽഹി നിയമസഭാ തെറിയഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി ,കോൺഗ്രസ് , ആം ആദ്മി എന്നെ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
ഭരണ തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുപ്പിനെ തുടർന്ന് എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും , കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് മെട്രോ ട്രെയിനുകൾ ഉണ്ടാകും. കൂടാതെ 35 റൂട്ടുകളിൽ ധിക ബസ് സർവീസുകൾ നടത്തുമെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , അരവിന്ദ് കേജരിവാൾ , അമിത് ഷാ, നരേന്ദ്ര മോദി എന്നിവർ ശക്തമായ പ്രചാരണങ്ങളായാണ് നിരത്തിലറങ്ങിയത്. അതേസമയം രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
അതേസമയം രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്.

Leave a comment
Leave a comment