ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവാന്‍ എം വി ഗോവിന്ദന് ആവുന്നില്ലെന്നും, കേരളത്തിലെ സി പി എമ്മില്‍ തലയെടുപ്പുള്ള നേതാവില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഈവഴര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയും പരിഗണന നല്‍കുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശന് കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. ഈഴവര്‍ കറിവേപ്പിലപോലെ എന്ന പേരില്‍ യോഗനാദത്തിലും കേരള കൗമുദിയിലും എഴുതിയ ലേഖനത്തിലാണ് സി പി എമ്മിനെയും നേതാക്കളെയും വെള്ളാപ്പള്ളി വിമർശിച്ചത്.കോടിയേരിയുടെ വിയോഗത്തിന് ശേഷം ജനകീയ മുഖമുള്ള നേതാവിനെ വളര്‍ത്തിയെടുക്കാന്‍ സിപിമ്മിന് കഴിഞ്ഞില്ല.കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘാടകമികവും പാർട്ടിക്കു നൽകിയ കരുത്ത് അസാധാരണമായിരുന്നു.ഇന്ന് അത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്ന സ്ഥിതിയാണ് എന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ എൻഡിഎ യുടെ വളർച്ചയും യുഡിഎഫിന്റെ തളർച്ചയും അടുത്ത തവണയും പിണറായി വിജയനെ തന്നെ അധികാരത്തിൽ എത്തിക്കാൻ ആണ് സാധ്യത എന്നും ഇടതുസർക്കാർ മൂന്നാമതും അധികാരമേറിയാൽ നേതൃസ്ഥാനത്തേക്ക് പിണറായി അല്ലാതെ മറ്റൊരു മുഖം പാർട്ടിയിലില്ല എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി വിജയന് അല്ലാതെ മറ്റൊരാളെ ഭരണം ഏല്‍പ്പിച്ചാല്‍ സി പി എമ്മിന്റെ തകര്‍ച്ച വളരെ പെട്ടെന്നായിരിക്കും. സി പി എമ്മില്‍ പിണറായി വിജയന് മികച്ച സംഘാടകനാണ്. കോടിയേരി ബാലകൃഷ്ണന് എല്ലാവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു. കോണ്‍ഗ്രസ് ഭരണ കാലത്തായാലും അല്ലാത്തപ്പോഴും വി സി നിയമനം പോലുള്ള സുപ്രധാന പോസ്റ്റുകളില്‍ ഈഴവ വിഭാഗത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.ബി ജെ പിയേയും വെള്ളാപ്പള്ളി അതിനിശിതമായ ഭാഷയിലാണ് ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. ബി ജെ പിയും ഈഴവ വിഭാഗത്തിന് ഒന്നും നല്‍കിയില്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്.
വെള്ളാപ്പള്ളി നേരത്തേയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായ ഘട്ടത്തിലാണ് ന്യൂനപക്ഷപ്രീണനം തുടര്‍ന്നതാണ് ഈഴവരും പിന്നാക്കക്കാരും സി പി എമ്മില്‍ നിന്നും അകലാന്‍ കാരണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആപോപണം. വെള്ളാപ്പള്ളിക്ക് മറുപടിയുമായി രംഗത്തെത്തിയ എം വി ഗോവിന്ദന് വെള്ളാപ്പള്ളിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ എം വി ഗോവിന്ദനെതിരെ വീണ്ടും ഒളിയമ്പുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത് സി പി എം കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന ആരോപണം ശക്തമാവുകയാണ്. ഈഴവരുടെ വോട്ടില്ലാതെ സി പി എമ്മിന് വിജയിക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് വെള്ളാപ്പള്ളിയുടെ ലേഖനത്തിലൂടെ ലക്ഷ്യിമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് പാര്‍ലമെന്ററി രംഗത്ത് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തമ്മില്‍ ഭേദം സി പി എമ്മാണെന്നുമാണ് വെള്ളാപ്പള്ളിയുടെ ലേഖനത്തില്‍ പറയുന്നത്.കോണ്‍ഗ്രസും സി പി എമ്മും മുസ്ലിം ന്യൂനപക്ഷത്തെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളിയുടെ നേരത്തെ ഉയര്‍ത്തിയ ആരോപണം.വി ഡി സതീശനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും രമേശ് ചെന്നിത്തലയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റു നല്‍കുകയും ചെയ്ത വെള്ളാപ്പള്ളി ഈഴവര്‍ക്ക് കോണ്‍ഗ്രസില്‍ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയാണുള്ളത്.
തമ്മില്‍ ഭേദം സി പി എമ്മാണ് എന്നാല്‍ എം പിമാരേയും പി എസ് സി ചെയര്മാന് മാരേയും ഒക്കെ തീരുമാനിക്കുമ്പോള്‍ അതിലൊന്നും ഈഴവരെ പരഗണിക്കുന്നെല്ലാണ് ആരോപണം.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും വെള്ളാപ്പള്ളിയുടെ വിമര്‍ശനം അഴിച്ചുവിടുകയാണ്. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്താത്തതിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നവരുടെ പോരായ്മയാണ് എന്നാണ് ആരോപണം.വിദ്യാഭ്യാസ മേഖലയില്‍ ഈഴവര്‍ക്ക് ഒരു പ്രാതിനിധ്യവുമില്ല. ആര് ശങ്കറിന് ശേഷം മറ്റൊരു ഭരണാധികാരിയുമില്ല.കോണ്‍ഗ്രസില്‍ എം എല്‍ എ മാരായി ഈഴവ വഭാഗത്തില്‍ നിന്നും കെ ബാബുവല്ലാതെ മറ്റൊരു ഈഴവ നേതാവില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.തന്റെ വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണണമെന്നും തെറ്റുകള്‍ തിരുത്തിപ്പോവണമെന്നാണ് തന്റെ നിര്‍ദ്ദേശമെന്നുമാണ് വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നത്.