കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ ഭരണകൂടം. ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ചന്ദര്‍ കുഞ്ച് എന്നാണ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പേര്.
കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും കമ്മിറ്റി.
അപ്പാര്‍ട്മെന്റില്‍ മൂന്ന് ടവറുകളാണ് ഉളളത്. ഇതില്‍ രണ്ട് ടവറുകള്‍ എങ്ങനെ പൊളിക്കണം, ഏത് തരത്തില്‍ പുതുക്കി നിര്‍മിക്കണം എന്നതടക്കം ചര്‍ച്ച ചെയ്യും.