മുംബൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് സംബന്ധിക്കുന്ന ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കി. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. മറാത്തി ഭാഷാ നിയമനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ആശയവിനിമയത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മറാത്തിയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ കോര്പ്പറേഷന്, തദ്ദേശ സ്ഥാപന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും മറാത്തിയില്‍ സംസാരിക്കുന്നത് നിര്‍ബന്ധമാക്കും. ഏതെങ്കിലും ജീവനക്കാരന് മറാത്തിയില്‍ സംസാരിക്കുന്നില്ലെങ്കില്‍ ആ ജീവനക്കാരനെതിരെ വകുപ്പ് മേധാവിക്ക് പരാതി നല്‍കാം. വകുപ്പ് മേധാവി അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന നിയമസഭയുടെ മറാത്തി ഭാഷാ സമിതിക്ക് അപ്പീല്‍ നല്‍കാം. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്കുന്ന അപേക്ഷകള്‍, സൈന്‍ബോര്‍ഡുകള്‍, പരസ്യങ്ങള്‍ എന്നിവയും മറാത്തിയില്‍ മാത്രമായിരിക്കും. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ത്രിഭാഷാ നയം-ഇംഗ്ലീഷ്, ഹിന്ദി, ബന്ധപ്പെട്ട പ്രാദേശിക ഭാഷ എന്നിവ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അനുസരിച്ചാണ് പുതിയ മാറ്റം.