മലപ്പുറം: നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിലായി. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.
ബാന്റ്സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു. കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്.