2025 സംസ്ഥാന ബജറ്റ് ജനപ്രിയ പദ്ധതികളില്ലാത്ത ബജറ്റ് എന്ന് ആക്ഷേപം. ഭൂനികുതി ഇരട്ടിയാക്കിയ ബജറ്റില്‍ ഏറെ പ്രതീക്ഷിച്ച ക്ഷേമപെന്ഷന് വര്‍ദ്ധനവ് പ്രഖ്യാപനം ഉണ്ടായില്ല.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി നിഴലിക്കുന്നതായിരുന്നു ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്. ഭൂനികുതിയും ഇലക്ടിക് വാഹനങ്ങളുടെ നികുതിയും കോടതി ഫീസുകളും വര്‍ദ്ധിപ്പിച്ചു. ഭൂനികുതി 50% ആണ് ഉയർത്തിയത്.
അതെസമയം വറുതിക്കിടയിലും വയനാടിനായി 750 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതാണ് പ്രത്യേകത. സംസ്ഥാന ജീവനക്കാര്‍ക്ക് 2 ഗഡു കുടിശ്ശിക അനുവദിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. ലൈഫ് മിഷൻ പദ്ധതിക്ക് 1160 കോടിയും കെ എസ് ആര് ടി സിയ്ക്ക് 178.98 കോടിയും വകയിരുത്തി.
കൂടാതെ സംസ്ഥാനത്ത് ആള് താമസമില്ലാത്ത വീടുകളെ ഉള്‍പ്പെടുത്തി കെ. ഹോംസ് എന്ന ടൂറിസം പദ്ധതിയാണ് പുതിയ ആശയം. സഹകരണ മേഖലയില്‍ ഭവന പദ്ധതി, ഗ്രാമങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍ എന്നിവയാണ് ചില പുതിയ പദ്ധതികള്‍. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.