തൃശൂര്‍: തൃശൂര്‍ കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷനെ പ്രഖ്യാപിച്ചു. അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്.
വിഭാഗീയ പ്രവർത്തനങ്ങളെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി.കെ ശ്രീകണ്ഠന് എംപിക്കായിരുന്നു താത്കാലിക ചുമതല.