കൊച്ചി: LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും മോശമാക്കുന്ന തരത്തിലുള്ളതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹർജി നൽകിയത്. LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും മോശമാക്കുന്ന തരത്തിലുള്ളതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.
സിനിമയിലെ ചില സംഭാഷണങ്ങൾ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സിബിഎഫ്സി തയ്യാറാകാത്തതിലൂടെ ആർട്ടിക്കിൾ 14 ലംഘിച്ചു എന്നും പരാതിയിൽ പറയുന്നു. ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്ട് 2019ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിക്കും എതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടണം എന്ന് കോടതിയോട് ആവശ്യപ്പെട്ടു.