കോഴിക്കോട് : 8മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി മരിച്ച സംഭവത്തിൽ പരാതിയുമായി കുഞ്ഞിന്റെ പിതാവ്.പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.
അതേസമയം ഇവരുടെ മറ്റൊരു കുഞ്ഞും 14 ദിവസം പ്രായമുള്ള കുഞ്ഞും ഇതേ രീതിയിൽ മരിച്ചിരുന്നു. അന്ന് മുലപാൽ തെണ്ടയിൽ കുടുങ്ങിയായിരുന്നു മരണം.ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. ഇപ്പോൾ വീണ്ടും ഒരു കുഞ്ഞ് കൂടി മരിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ പിതാവ് പരാതിയുമായി രംഗത്തെത്തിയത്. പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.