സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,990 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 63,920 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി. ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളി വിലയും വർധിച്ചു, ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 107 രൂപയിലാണ് വ്യാപാരം.
യു.എസ് കടപ്പത്രങ്ങളുടെ നേട്ടം കുറഞ്ഞതും സ്വര്‍ണത്തെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 69,183 രൂപയാകും. പണിക്കൂലി കൂടുന്നതിനനുസരിച്ച് ആഭരണത്തിന്റെ വിലയും കൂടും.