ന്യൂഡൽഹി: ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ട് വിമാനം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇത്തവണയും അമേരിക്കൻ സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.തിരിച്ചയക്കുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഘത്തിൽ പഞ്ചാബിൽ നിന്ന് മാത്രം 67 പേർ ആണ് ഉള്ളത്.
കൂടാതെ ഹരിയാനയിൽ നിന്നുള്ള 33 പേരും സംഘത്തിൽ ഉണ്ട്. ഉത്തർ പ്രദേശിൽ നിന്ന് 3 പേർ, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാൻ 2, ഹിമാചൽ പ്രദേശ് 1, ജമ്മുകശ്മീർ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രെബ്രുവരി 5നാണ് യുഎസ് സൈനിക വിമാനത്തിൽ 104 ഇന്ത്യക്കാരുമായി ആദ്യസംഘം എത്തിയത്ത്. കയ്യിലും കാലിലും വിലങ്ങു വെച്ച് ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാൻ സാധിക്കാത്ത വിധമായിരുന്നു അന്ന് ഇന്ത്യക്കാരെ തിരിച്ചയച്ചത്. ഇതിനെതിരെ രാജ്യമൊട്ടാകെ വിമർശനങ്ങളും ഉയർന്നിരുന്നു.