തൃശ്ശൂർ: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 4 കോടി രൂപ തട്ടിയെന്നാണ് കേസ്.
ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് 3 സുഹൃത്തുക്കളോടൊപ്പം കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കൈയ്യിൽ നിന്ന് കോടികൾ തട്ടിയെടുത്തത് എന്നാണ് കര്‍ണാടക പൊലീസ് നല്കുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പൊലീസ് ഷെഫീർ ബാബുവിനെ കർണാടകയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന് ശേഷം കർണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.