ആശാ വർക്കർമാരുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനമാണ് സർക്കാരിന് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത്.നുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആറ് ദിവസമായി ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. മുടങ്ങിക്കിടക്കുന്ന വേതന തുക ഉടന്‍ വിതരണം ചെയ്യുക, ഓണറേറിയം വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നൂറിലധികം വരുന്ന സ്ത്രീകള്‍ ആശാ വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നുണ്ട്.