തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് പ്രതി ധരിച്ച ഷൂ. അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. പ്രതിക്കായി വ്യാപക തിരച്ചിൽ ശക്തമാക്കിയ പൊലീസ് പ്രതിയുടെ സാമ്യമുള്ള ആളെ അന്വേഷിച്ചാണ് പ്രതിയായ റിജോയുടെ വീട്ടിലേക്കെത്തിയത്.ഇതിനിടെ മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് വീടിന് പുറത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വളരെ വിദഗ്ധമായ ഒരു മോഷണ പ്ലാൻ ആണ് ഇയാൾ ഒരുക്കിയിരുന്നത്. റിജോയ്ക്ക് അക്കൗണ്ടുള്ള ബാങ്കായ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. ശേഷം ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി.
അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പർ തെരഞ്ഞെടുത്തു. ആ നമ്പർ വച്ച് സ്വന്തം സ്കൂട്ടറിന് ഒരു വ്യജ നമ്പർ പ്ലേറ്റ് അടിച്ചു. സിസിടിവി പരിശോധിക്കുമ്പോൾ വന്ന ഈ നമ്പറുള്ള വണ്ടി കേന്ദ്രികരിച്ച് പൊലീസ് പോകുമെന്നായിരുന്നു പ്ലാൻ. കൂടാതെ വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റർ പിന്നിട്ടപ്പോള്‍ സ്കൂട്ടറിന് റിയർ വ്യൂ മിററും ഫിറ്റ് ചെയ്തു.
കവർച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയിലുമുള്ള നിരീക്ഷണ ക്യാമറകൾ ഒഴിവാക്കി റിജോ വീട്ടിലെത്തി.പക്ഷേ മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നു. ഈ ഷൂസ് പൊലീസിന് പിടിവള്ളിയായി. ബാങ്കിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കയ്യില്‍ കിട്ടിയ 15 ലക്ഷവും എടുത്തത് കളഞ്ഞതോടെ ഇതിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊള്ളക്കാരനല്ലെന്നും, കടം മൂത്ത ഏതോ മലയാളി ആണെന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. അനഗ്നെ ഒടുവിൽ റിജോ പിടിയിലാകുകയായിരുന്നു .