മെട്രോ സ്റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവില്പനശാലകൾ തുറക്കാൻ ഒരുങ്ങി ബിവറേജസ് കോര്പറേഷന്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മദ്ധ്യം വിൽക്കാനായി എക്സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്.
ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്പന ശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനിലുമാണ് ആദ്യവില്‍പനശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത്.