ചാലക്കുടി: ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന റിജോയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം.
കുറ്റകൃത്യത്തിന് പിന്നിൽ മാറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളും പരിശോധിക്കണം എന്നാണ് പോലീസ് വാദം. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്
ആവശ്യം ഉണ്ടായിരുന്ന പണം ലഭിച്ചതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.