സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നത്തെ വില 64500-രൂപയും കടന്ന് കുതിക്കുകയാണ്. പവന് 65000 രൂപയിലെത്താന്‍ ഇനി വെറും 440 രൂപ കൂടി മാത്രം മതി.ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയർന്നത്. ഇതോടെ ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി വർധനവുണ്ടായി.
ഒരു പവന് സ്വര്‍ണാഭരണത്തിന് പണിക്കൂലിയടക്കം ഏറ്റവും കുറഞ്ഞത് ഇപ്പോള്‍ 70000 രൂപ നൽകേണ്ടിവരും. 1440 രൂപയുടെ വര്‍ധനവാണ് വെറും നാലുദിവസം കൊണ്ട് പൊന്നിനുണ്ടായിരിക്കുന്നത്.18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നോട്ടുതന്നെ. ഗ്രാമിന് 30 രൂപ ഉയർന്ന് 6640 രൂപയായി വർധിച്ചു. വെള്ളിയുടെ വിലയും ഇന്ന് കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 108 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന ചലനങ്ങള്‍ സ്വര്‍ണവിപണിയെ ബാധിക്കുന്നതിനാലാണ് സ്വർണ വില ഉയരുന്നത്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ഉണ്ടായ വ്യാപാര യുദ്ധ ഭീഷണിയും സ്വര്‍ണ വിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു.