വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘത്തിന്റെ റിപ്പോര്‍ട്ട്. പോപ്പിന്റെ ജീവന് ഭീഷണിയില്ല, എന്നാൽ അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചു.
തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.ഇത് ആദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽ നിന്ന് ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവരുന്നത്.നിലവിൽ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.