തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ മരണപ്പെട്ട അഞ്ചുപേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത് . ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ആയിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി.
ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. അഫ്നാനും പെൺകുട്ടിയും തമ്മിൽ ഉള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നായിരുന്നു ഫർസാനയുടെ ബന്ധു താഹ പറയുന്നത്. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നു. ട്യൂഷൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അഫ്നാനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടിരുന്നുവെന്നും താഹ പറഞ്ഞു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.