കൊച്ചി: കൃത്രിമ ഗര്‍ഭധാരണത്തിന് ഭാര്ത്താവിന് പ്രായപരിധി കഴിഞ്ഞതിന്റെ പേരില്‍ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവിന് നിശ്ചിത പ്രായപരിധി കഴിഞ്ഞുവെന്നതിന്റെ പേരില്‍ ഭാര്യക്ക് നിഷേധിക്കാനാവില്ലെന്ന് ഇത് വിവേചനമാണെന്ന് കോടതി വിലയിരുത്തി. സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ യുവതി നല്കിയ ഹര്‍ജിയാണ് പരിഗണിക്കുകയായിരുന്നു കോടതി.
മലപ്പുറം സ്വദേശിയായ 46കാരിക്ക് ദാതാവിന്റെ ബീജകോശങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭധാരണ ചികിത്സ തുടരാന്‍ കോടതി ഉത്തരവിട്ടു. ഭര്‍ത്താവിന് 57 വയസ്സുണ്ടെന്ന കാരണത്താലാണ് ഹര്‍ജിക്കാരിക്ക് ചികിത്സ നിഷേധിച്ചത്. എന്നാല്‍, നിയമവ്യവസ്ഥയില്‍ പറയുന്ന പ്രായനിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് കോടതി വ്യക്തമാക്കി.