തന്റെ ആഡംബര വസതിയായ മന്നത്ത് ഉപേക്ഷിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാനും കുടുംബവും മറ്റൊരു ഫ്ളാറ്റിലേക്ക് മാറി താമസിക്കാൻ തയ്യാറെടുക്കുകയാണ്. മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ആണ് പുതിയ അപ്പാര്‍ട്ട്മെന്റ്. പ്രതിമാസം 24 ലക്ഷം രൂപ വാടക നല്‍കേണ്ടി വരുന്ന ഫ്ളാറ്റിലേക്കാണ് ഷാരൂഖ് ഖാനും കുടുംബവും മാറി താമസിക്കാൻ ഒരുങ്ങുന്നത്.
എന്നാൽ ഷാരൂഖ് മന്നത്ത് എന്നന്നേക്കുമായി ഉപേക്ഷിക്കുകയല്ല, മറിച്ച് മന്നത് കൂടുതൽ നവീകരിക്കുന്നതിന് ഭാഗമായാണ് പുതിയ അപ്പാർട്മെന്റിലേക്ക് താമസം മാറുന്നത്. ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് വാടകയ്ക്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകള്‍ക്കും ഈ ഫ്ളാറ്റില്‍ താമസ സൗകര്യം ഒരുക്കും.
2001ല്‍ 13 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാന് മന്നത്ത് സ്വന്തമാക്കിയത്. ഇന്നതിനു 200 കോടി രൂപയോളം വിലവരും. 27000 സ്ക്വയര്‍ ഫീറ്റുള്ള ബംഗ്ലാവില്‍ 6 നിലകളാണുള്ളത്. വിശാലമായ ലൈബ്രറി, തിയേറ്റര്‍, ജിം എന്നിവയും മന്നത്തിലുണ്ട്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ആണ് മന്നത്തിന്റെ ഇന്റീരിയര്‍ ഡിസൈനര്‍.