ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7930 രൂപയും പവന് 63440 രൂപ എന്ന നിലയിൽ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1160 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വർണവില 6520 രൂപയില്‍ത്തന്നെ തുടരുകയാണ്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 104 രൂപതന്നെയാണ് വിപണിനിരക്ക്. വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ ഇടയുണ്ട്.