ന്യൂഡൽഹി: മാധ്യമങ്ങളല്ല ആരെയും മുഖ്യമന്ത്രിയും നേതാവും ആക്കുന്നതെന്ന് രാഹുൽ ഗാന്ധി. മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആകാമെന്ന് ആരും ധരിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ പരാമര്‍ശം.
ശശി തരൂരിന്റെ വിവാദങ്ങളിൽ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളെക്കൂടെ മുൻനിർത്തിയാണ് രാഹുലിന്റെ പ്രതികരണം. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്നത് നേരിട്ട് നിരീക്ഷിക്കുമെന്ന മുന്നറിയിപ്പും രാഹുൽ നൽകി. ഒന്നിച്ച ഒരുമയോടെ പോകണമെന്ന നിർദേശം നൽകിയാണ് എല്ലാവരും പിരിഞ്ഞത്.