കണ്ണൂർ : ആറളം ഫാമിൽ വീണ്ടും കാട്ടാനാക്രമണം. ആക്രമണത്തിൽ ദമ്പതികളായ അമ്പിളി ,ഷിജു എന്നിവർക്ക് പരുക്കേറ്റു.ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. ബൈക്ക് ആന തകർത്തു. എന്നാൽ നിസാര പരുക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു.
ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇപ്പോൾ ഉണ്ടായ ആക്രമണം കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ഉണ്ടായത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.