തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങൾ വർധിപ്പിച്ചാൽ ലഹരി കേന്ദ്രങ്ങൾ തടയാൻ കഴിയുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണമെന്നും പല സ്ഥലങ്ങളിലും ആ പ്രവർത്തനം വിജയിച്ചുവെന്നും മന്ത്രി അറിയിച്ചു. ഡിവൈഎഫ്ഐ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.
കഴിഞ്ഞ കാലത്ത് കളിക്കാൻ ഗ്രൗണ്ടുകൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കളിച്ച് ജയിക്കാൻ വേണ്ടിയല്ല, തോൽക്കാൻ പഠിക്കാൻ. തോൽവി നേരിടാൻ പഠിക്കും. ഇന്ന് ചെറിയ പരാജയം ഉണ്ടായാൽ പോലും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലേക്ക് കുട്ടികൾ മാറുന്നതായും മന്ത്രി പറഞ്ഞു. തോൽവി നേരിടാനുള്ള പഠനമാണ് കായിക പ്രവർത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.