തിരുവനന്തപുരം: ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തി രണ്ടാം സ്ഥാനം നേടിയ കേരള ടീമിന് തലസ്ഥാനത്ത് വന്‍ സ്വീകരണം. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.ആവേശത്തോടെ ആരാധകരും ടീമിന് വരവേല്‍പ്പ് നല്കി. കൂട്ടായ ജയമാണിതെന്നും ടീമിനെ വരവേല്ക്കുമ്പോള് ഏറെ അഭിമാനമുണ്ടെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
നാടിന്റെ സ്വീകരണം കാണുമ്പോള്‍ നമ്മളാണോ രഞ്ജി ട്രോഫി നേടിയത് എന്ന് സംശയിച്ചുവെന്ന് ക്യാപ്റ്റന്‍ സച്ചിന് ബേബി പറഞ്ഞു. വലിയ സന്തോഷമാണ് ഉണ്ടായത്. കേരള ക്രിക്കറ്റിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ വിജയം പ്രചോദനമാകുമെന്നും സച്ചിന് ബേബി പ്രതികരിച്ചു.