തിരുവനന്തപുരം: ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 23 ആം ദിവസത്തിലേക്ക് . പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി ഇന്ന് ബിജെപി സെക്രട്ടേറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞു മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം തള്ളിക്കളഞ്ഞാണ് സമരം തുടരുന്നത്.കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും പിന്മാറാതെ ആശാ വർക്കർമാർ അവിടെ തന്നെ തുടരുകയായിരുന്നു.